പെഷവാര്‍ സ്‌ഫോടനം: മരണം 91 ആയി
More Photos
പെഷവാര്‍: പെഷവാറിലെ മീന ബസാറിലുണ്ടായ സ്‌ഫോടനത്തില്‍ 91 പേര്‍ മരിച്ചതായി ജിയോ ടി.വി. റിപ്പോര്‍ട്ട് ചെയ്തു. ഇരുന്നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ലേഡി റീഡിങ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. പരിക്കേറ്റവരില്‍ സ്ത്രീകളും കുട്ടികളുമുണ്ട്. ഇവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണെന്ന് ആസ്പത്രി വൃത്തങ്ങള്‍ അറിയിച്ചു.
ഷിയാ വിഭാഗക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമായ പീപി മണ്ഡിയില്‍ ഇന്ന് ഉച്ചയ്ക്കാണ് സ്‌ഫോടനമുണ്ടായത്. ശക്തമായ സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ പ്രദേശത്തെ നിരവധി കടകള്‍ പൂര്‍ണമായി തകര്‍ന്നു. കച്ചവടക്കാരില്‍ നല്ലൊരു പങ്കും സ്ത്രീകളാണ്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഒരു വിഭാഗവും ഇതുവരെ രംഗത്തുവന്നിട്ടില്ല. യു.എസ്. സ്‌റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ ഇസ്‌ലാമാബാദില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായിരിക്കുന്നത്.
0 Response to "പെഷവാര്‍ സ്‌ഫോടനം: മരണം 91 ആയി"
Post a Comment
Welcome to E-Campuz