തേക്കടിയില്‍ വന്‍ ബോട്ട് ദുരന്തം
കുമളി: തേക്കടിയില്‍ വന്‍ ബോട്ട് ദുരന്തം. 76 വിനോദ സഞ്ചാരികള്‍ കയറിയ ബോട്ട് മുങ്ങി നിരവധി പേര്‍ മരിച്ചു. കെ.ടി.ഡി.സി.യുടെ ജലകന്യക എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. 26 പേരുടെ മരണം പോലീസ് സ്ഥിരീകരിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. പേരിയാര്‍ ആസ്പത്രിയില്‍ മാത്രം 18 പേരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നു. എട്ട് സ്ത്രീകളുടെയും ആറ് കുട്ടികളുടെയും നാല് പുരുഷന്മാരുടെയും മൃതദേഹങ്ങളാണ് പെരിയാര്‍ ആസ്പത്രിയിലുള്ളത്.
അഞ്ച് മൃതദേഹങ്ങള്‍ 66 ാം മൈലിലുള്ള സെന്റ് അഗസ്റ്റിന്‍ ആസ്പത്രിയിലുണ്ട്. ഗവണ്‍മെന്റ് ആസ്പത്രിയിലും ഒരാളുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നു. 20 പേരെ രക്ഷപെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. കരയിലെത്തിച്ചവരില്‍ പലരും അവശനിലയിലാണ്. രക്ഷപെടുത്തിയവരില്‍ പലരേയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
വൈകീട്ട് 4 മണിയോടെ മുല്ലപ്പെരിയാറിലേക്ക് പോകുകയായിരുന്ന ബോട്ടാണ് മണക്കവല എന്ന ഭാഗത്ത് വെച്ച് മറിഞ്ഞത്. ബോട്ട് ലാന്‍ഡിങ്ങില്‍ നിന്ന് ഏകദേശം 12 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. വന്യമൃഗങ്ങളെ കാണുന്നതിനായി ബോട്ടിലുണ്ടായിരുന്നവര്‍ കൂട്ടത്തോടെ ഒരു വശത്തേക്ക് നീങ്ങിയതാവാം അപകടകാരണമെന്ന് സംശയിക്കുന്നു. കര്‍ണാടകത്തില്‍ നിന്നുള്ളവരാണ് ബോട്ടിലുണ്ടായിരുന്നവരില്‍ ഏറെയും. ചില വിദേശികളും ബോട്ടിലുണ്ടായിരുന്നു.
സ്പീഡ് ബോട്ടുകളിലും കെ.ടി.ഡി.സിയുടെ മറ്റ് ബോട്ടിലുമായി പോലീസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്ത് നിന്ന് അപകടത്തില്‍ പെട്ടവരുമായി കരയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ബോട്ട് തലകീഴായി മറിഞ്ഞനിലയിലാണെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മൃതദേഹങ്ങള്‍ തേക്കടി, പെരിയാര്‍ ആസ്പത്രികളിലായി സൂക്ഷിച്ചിരിക്കുകയാണ്. 10 പേരെ രക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇവര്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. രക്ഷപെട്ടവരില്‍ രണ്ട് പേര്‍ മുംബൈ സ്വദേശികളാണ്.
നാട്ടുകാരും സംഭവസ്ഥലത്തേക്ക് പോയിട്ടുണ്ട്. രണ്ട് മാസം മുമ്പ് സര്‍വീസ് തുടങ്ങിയ ബോട്ടാണ് അപകടത്തില്‍ പെട്ടത്.
തേക്കടിയിലുണ്ടായ ബോട്ട് ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നാവികസേനയുടെ സഹായം സര്‍ക്കാര്‍ തേടി. 40 മുങ്ങല്‍ വിദഗ്ധര്‍ അടങ്ങുന്ന നാവികസേനാ സംഘം കൊച്ചിയില്‍ നിന്ന് തേക്കടിയിലേക്ക് പുറപ്പെട്ടു. നാവികസേനയുടെ സഹായം ലഭ്യമാക്കാന്‍ പ്രതിരോധ മന്ത്രി എ.കെ ആന്റണി നിര്‍ദേശം നല്‍കിക്കഴിഞ്ഞു

0 Response to "തേക്കടിയില്‍ വന്‍ ബോട്ട് ദുരന്തം"
Post a Comment
Welcome to E-Campuz