കൊച്ചിയില്‍ സ്വകാര്യ ബസ് പണിമുടക്ക്
കൊച്ചി: കൊച്ചിയില്‍ ഒരുവിഭാഗം സ്വകാര്യ ബസ് തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. ബോണസ് തര്‍ക്കം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. സ്വകാര്യ ബസ് സര്‍വീസുകള്‍ മുടങ്ങിയത് കൊച്ചിയിലെ ജനജീവിതത്തെ ബാധിച്ചു. കെ.എസ്.ആര്‍.ടി.സി നാമമാത്രമായ സര്‍വീസുകള്‍ മാത്രമാണ് നടത്തുന്നത്. ജില്ലാ കളക്ടര്‍, ലേബര്‍ ഓഫീസര്‍ എന്നിവര്‍ ചര്‍ച്ച നടത്തിയെങ്കിലും ബോണസ് പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞില്ല. തൊഴിലാളി സംഘടനകളുമായി ജില്ലാ കളക്ടര്‍ എം.ബീന ഇന്ന് വൈകീട്ട് വീണ്ടും ചര്‍ച്ച നടത്തുന്നുണ്ട്.
0 Response to "കൊച്ചിയില്‍ സ്വകാര്യ ബസ് പണിമുടക്ക്"
Post a Comment
Welcome to E-Campuz