06 August 2009

നടന്‍ മുരളി അന്തരിച്ചു


തിരുവനന്തപുരം:പ്രശസ്‌ത നടനും സംഗീത നാടക അക്കാദമി ചെയര്‍മാനുമായ മുരളി(55) അന്തരിച്ചു. ഹൃദയാഘാതത്തെതുടര്‍ന്ന്‌ വ്യാഴാഴ്‌ച രാത്രി എട്ട്‌ മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആസ്‌പത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ഹൃദയാഘാതമുണ്ടായതിനെതുടര്‍ന്ന്‌ ആസ്‌പത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന്‌ വൈകീട്ട്‌ വീണ്ടും ഹൃദയാഘാതമുണ്ടാവുകയായിരുന്നു.

കരുത്തുറ്റവേഷങ്ങളിലൂടെ മലയാള നാടകത്തിലും സിനിമയിലും ഒരേപോലെ വ്യക്തിമുദ്രപതിപ്പിച്ച നടനായിരുന്നു മുരളി. നെയ്‌ത്തുകാരനിലെ അപ്പമേസ്‌തിരിയെ അനശ്വരമാക്കിയ മുരളിക്ക്‌ 2002 ല്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡ്‌ ലഭിച്ചു. നാല്‌ തവണ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ്‌(ആധാരം(1992),കാണാക്കിനാവ്‌(1996),താലോലം(1998), നെയ്‌ത്തുകാരന്‍(2002) കൂടാതെ അമരത്തിലെ അഭിനയത്തിന്‌ സഹനടനുള്ള സംസ്ഥാന ബഹുമതിയും ലഭിച്ചിട്ടുണ്ട്‌.

No comments:

Post a Comment

Welcome to E-Campuz